Saturday, May 3, 2008

മലയാളത്തിന്‍റെ ചിരിക്കുടുക്കകള്‍

മലയാളത്തിന്‍റെ ചിരിക്കുടുക്കകള്‍
കാര്‍ട്ടൂണിസ്റ്റ് റ്റോംസുമായി അഭിമുഖം
മലയാളികളുടെ മനസ്സില്‍ എക്കാലവും പച്ചപിടിച്ചു നില്‍ക്കുന്ന കാര്‍ട്ടൂണ്‍ പരമ്പര ഏതെന്നു ചോദിച്ചാല്‍ ഒരു ഉത്തരമേ ഉള്ളൂ. ബോബനും മോളിയും. വലുപ്പ - ചെറുപ്പ വ്യത്യാസമില്ലാതെ ഈ കഥാപാത്രങ്ങളെ മലയാളി നെഞ്ചിലേറ്റി താലോലിക്കുകയും ഓമനിക്കുകയും ചെയ്യുന്നു.കൊച്ചുകേരളത്തിലെ നാട്ടുമ്പുറങ്ങളില്‍ നടക്കുന്ന കാര്യങ്ങള്‍ ഹാസ്യത്തില്‍ പൊതിഞ്ഞു ആഴ്ചതോറും മലയാള മനോരമ വാരികയിലൂടെ ഒരു കാലത്ത് നമ്മുടെ കൈകളില്‍ എത്തിയിരുന്നു. ബോബനും മോളിയും വായിക്കാതെ ആരും വാരിക മടക്കിവയ്ക്കുമായിരുന്നില്ല.
മലയാളം വായിക്കാനറിയാവുന്ന ഒരു ശരാശരി മലയാളിയുടെ മനസില്‍ എന്നും ഓര്‍മ്മയോടെ നില്‍ക്കുന്ന ബോബനെയും മോളിയെയും മലയാളികള്‍ വല്ലാതെ ഇഷ്ടപ്പെട്ടുപോയി. മലയാളത്തിലെ ജനപ്രിയ കാര്‍ട്ടൂണ്‍ പരമ്പരയായിബോബനും മോളിയും മാറിയതങ്ങനെയാണ്. രൂപത്തിനും ഭാവത്തിനും കുസൃതിക്കും ഒന്നും മാറ്റമില്ലാതെ ബോബനും മോളിയും ഇപ്പോഴും തുടരുന്നു. കൂട്ടുകഥാപാത്രങ്ങളായ ഇട്ടുണ്ണന്‍ എന്ന ചേട്ടന്‍, ചേടത്തി, ഉണ്ണിക്കുട്ടന്‍, അപ്പിഹിപ്പി,ഉപ്പായി മാപ്ള, മൊട്ട എന്ന സുകു, പോത്തന്‍ വക്കീല്‍, തുടങ്ങിയവര്‍ക്കൊപ്പം ഈ അമ്പതുവയസ്സിനോടടുത്ത 'കുരുന്നു'കള്‍ ഇന്നും കേരളത്തെ ചിരിപ്പിക്കുന്നു.
ആലപ്പുഴ ജില്ലയിലെ വെളിയനാടുകാരനായ വി. റ്റി. തോമസ് എന്ന റ്റോംസ് ആയിരുന്നു ഈ ജനപ്രിയ കാര്‍ട്ടൂണിന്റെ സൃഷ്ടാവ്. ജനപ്രിയമാക്കിയതാകട്ടെ മലയാള പത്രരംഗത്തെ പ്രമുഖ തറവാടായ മനോരമയും. ഒടുക്കം മനോരമയും റ്റോംസും കൊമ്പു കോര്‍ത്തപ്പോള്‍ 'ബോബനും മോളിയും' കോടതി കയറി. അപ്പോള്‍ കാര്‍ട്ടൂണുകള്‍ക്ക് ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും മാത്രമല്ല ദുഃഖിപ്പിക്കാനും കഴിയുമെന്ന് മലയാളിയ്ക്ക് മനസ്സിലായി. പക്ഷേ, പകര്‍പ്പവകാശത്തര്‍ക്കത്തിനൊടുവില്‍ ബോബനും മോളിയും മനോരമയുടെ പടിയിറങ്ങി. ഇപ്പോള്‍ 'ബോബനും മോളിയും' എന്ന പേരില്‍ പുറത്തിറങ്ങുന്ന മാസികയിലൂടെ ഇവര്‍ മലയാളികള്‍ക്കു മുന്‍പിലെത്തുന്നു. കേരളത്തിലെ രാഷ്ട്രീയ - സാമൂഹ്യ മണ്ഡലങ്ങളില്‍ അരങ്ങേറി സുപ്രധാന സംഭവങ്ങളിലെല്ലാം ബോബനും മോളിയും കടന്നു ചെന്നിട്ടുണ്ട്. അവരായിട്ടല്ലെങ്കിലും, അവരോടൊപ്പമുള്ള കൂട്ടുകഥാപാത്രങ്ങളായിരുന്നു നേരിട്ടിടപെട്ടത്. ഗഹനമായ വിഷയങ്ങളെപ്പറ്റി വിമര്‍ശനവിധേയമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുവാന്‍ കേവലം എട്ടും പത്തും വയസ്സുമാത്രമുള്ള ഈ കുട്ടികളെ രംഗത്ത് കൊണ്ടുവരാതിരുന്നത് അതിനുള്ള അറിവും പക്വതയും അവര്‍ക്കില്ലാതിരുന്നതുകൊണ്ടായിരുന്നു. അവിടെയൊക്കെ അവര്‍ വെറും മാപ്പു സാക്ഷികള്‍ മാത്രമായിരുന്നു. കുട്ടികള്‍ നില്‍ക്കുമ്പോള്‍ പറയാന്‍ പാടില്ലാത്ത പലതും ഇതിനോടകം പലവട്ടം കാര്‍ട്ടൂണിലൂടെ കടന്നുവന്നിട്ടുണ്ട്. ഇവിടെയൊക്കെ കുട്ടികളെ തന്ത്രപൂര്‍വ്വം ഒഴിവാക്കാന്‍ റ്റോംസ് ശ്രദ്ധിച്ചിട്ടുണ്ട്. ബോബനേയും മോളിയേയും ആസ്പദമാക്കി നാലായിരത്തിലധികം കാര്‍ട്ടൂണുകള്‍ വരച്ചിട്ടുണ്ട് റ്റോംസ്.
? കാര്‍ട്ടൂണ്‍ രംഗത്ത് കടന്നു വന്നതിനെക്കുറിച്ച്
* ചക്ക വീണു മുയല്‍ ചത്തു എന്ന പോലെ യാദൃശ്ചികമായിരുന്നു എന്ന് വേണമെങ്കില്‍ പറയാം. എന്റെ ജ്യേഷ്ഠന്‍ പീറ്റര്‍ തോമസ് കാര്‍ട്ടൂണുകള്‍ വരയ്ക്കുമായിരുന്നു. ശങ്കേഴ്സ് വീക്കിലിയില്‍ അതച്ചടിച്ചു വരും. പ്രതിഫലമില്ലെങ്കിലും അച്ചടിച്ചു വരുന്ന മാസികകള്‍ ജ്യേഷ്ഠന്റെ പേരില്‍ അയച്ചു കൊടുക്കുമായിരുന്നു. എന്റെ ജന്മസ്ഥലമായ വെളിയനാട്അന്നു പോസ്റ് ഓഫീസ് ഇല്ലായിരുന്നു. ചങ്ങനാശ്ശേരിയില്‍ നിന്നും ഏതെങ്കിലും നാട്ടുകാരന്‍ കൊണ്ടുവരുന്ന മാസിക സ്കൂളില്‍ നിന്നും വരും വഴി എന്റെ കൈവശമായിരുന്നു വീട്ടിലേയ്ക്കു തന്നിവിട്ടിരുന്നത്. അങ്ങനെ കാര്‍ട്ടൂണിനോട്താത്പര്യമായി. പിന്നെ ജ്യേഷ്ഠന്‍ വരയ്ക്കുന്നത് പലപ്പോഴും നോക്കി നില്‍ക്കുമായിരുന്നു. ജ്യേഷ്ഠന്റെ ഉപകരണങ്ങളിലൊന്നും തൊടാന്‍ അനുവാദമില്ലായിരുന്നു. കാര്‍ട്ടൂണില്‍ താത്പര്യമുള്ള എന്റെ പഠനം ഉഴപ്പുമെന്ന് കരുതി ആയിരുന്നു അനുവാദം തരാതിരുന്നതെന്ന് പിന്നീട് എനിക്കു മനസ്സിലായി. ജ്യേഷ്ഠന്‍ ജോലി കിട്ടി വിദേശത്ത് പോയ സമയം. അപ്പോള്‍ ജ്യേഷ്ഠന്റെ പേനയും പെന്‍സിലിനും ഒക്കെ നാഥനില്ലാതായതോടെ ഞാന്‍ അതെടുത്തു പയറ്റാന്‍ തീരുമാനിച്ചു. അങ്ങനെ പട്ടി, പൂച്ച ഒക്കെ വരച്ചു തുടങ്ങി. ഏറ്റവും വലിയ കൌതുകം ആനയെ വരയ്ക്കുന്നതായിരുന്നു.
? ബോബനും മോളിയും രംഗപ്രവേശനം ചെയ്തത് എങ്ങനെയായിരുന്നു
* എന്റെ അയല്‍ക്കാരും ബന്ധുക്കളുമായ ബോബനും മോളിയും സ്കൂളില്‍ പോകുന്നത് ഞങ്ങളുടെ പുരയിടത്തിലൂടെ ആയിരുന്നു. വേലിക്കു വച്ച പത്തലുകള്‍ ഊരിക്കളഞ്ഞാണ് കുസൃതികളായ ഇവര്‍ വഴിയുണ്ടാക്കിയത്. ഇതൊഴിവാക്കാന്‍ മുള്ളു കമ്പി കൊണ്ട് വേലിയുണ്ടാക്കി. അപ്പോഴാകട്ടെ വേലിക്കു മുകളിലൂടെ ചാഞ്ഞു വളര്‍ന്ന തെങ്ങിലൂടെകയറി അപ്പുറത്തു കടക്കാന്‍ തുടങ്ങി. തെങ്ങില്‍ കയറിയുള്ള യാത്ര ഒഴിവാക്കാന്‍ നല്ല വാക്കു പറഞ്ഞു അവരുമായി അടുത്തു. അടുപ്പമായതോടെ ഞാന്‍ പടം വരയ്ക്കുന്നത് കാണാന്‍ ഇവര്‍ സ്ഥിരം വരും. ഒരു ദിവസം മോളി തന്റെ പടം വരയ്ക്കാമോ എന്നു ചോദിച്ചു. അതൊരു വെല്ലുവിളിയായിരുന്നു. ഉണ്ടക്കണ്ണും ചുരുണ്ട മുടിയും ഉള്ള മോളിയെ വരച്ചു. ആ പടം മോളി സ്കൂളില്‍ കൊണ്ടുപോയി. മോളി ഷൈന്‍ ചെയ്തപ്പോള്‍ ബോബനും അവനെ വരയ്ക്കണമെന്നാവശ്യപ്പട്ടു. വരച്ചു കൊടുത്തു. മോളി ഇപ്പോള്‍ വല്യമ്മയാണ്.
? ആദ്യ കാര്‍ട്ടൂണ്‍ അച്ചടിച്ചു വന്നത് എവിടെയാണ്.
* സത്യദീപം വാരികയില്‍. അതിനു സഹായിച്ചത് ഞങ്ങളുടെ വികാരിയച്ചനായിരുന്ന ഫാ. ജോസഫ് വടക്കുംമുറിയായിരുന്നു. അദ്ദേഹത്തിന്റെ പ്രേരണ ഇല്ലായിരുന്നുവെങ്കില്‍ ഒരു പക്ഷേ ഞാന്‍ രംഗത്തു കാണില്ലായിരുന്നു. ബി. എ. കഴിഞ്ഞു ഞാന്‍ വീട്ടില്‍ ചുമ്മാ ഇരിക്കുന്ന സമയം. തിന്നുക, ഉറങ്ങുക എന്നീ 'ഭാരിച്ച' പണികള്‍ മാത്രമായിരുന്നുജോലി. ഇതിനാല്‍ തന്നെ ഫാ. ജോസഫിന് എന്നെക്കുറിച്ചു വല്യ അഭിപ്രായമില്ലായിരുന്നു. അങ്ങനിരിക്കെ ഒരു ദിവസം വീട്ടിലെത്തിയ അച്ചന്‍ മേശപ്പുറത്ത് ഞാന്‍ വരച്ച പടങ്ങള്‍ കിടക്കുന്നത് കണ്ടു. ഞാന്‍ വരച്ചതാണെന്നറിഞ്ഞപ്പോള്‍ ഇതിനു കാര്‍ട്ടൂണിന്റെ ഛായയുണ്ട്. ചുമ്മാ ഇരിക്കാതെ ഇതെങ്കിലും ചെയ്യാന്‍ ഉപദേശിച്ചു. അടുത്ത ആഴ്ച വരുമ്പോള്‍ നല്ലതു പോലെ വരച്ചു കാണിക്കണമെന്നും നിര്‍ദ്ദേശിച്ചു. അച്ചന്‍ വെറുതെ പറഞ്ഞതാണെന്നു വിചാരിച്ചു ഞാന്‍ വരച്ചില്ല. വീണ്ടും വന്നപ്പോള്‍ കാര്‍ട്ടൂണ്‍ വരയ്ക്കാത്തതിനു ശകാരിച്ചു. അന്ന് എന്തെങ്കിലും വരയ്ക്കാന്‍ തുടങ്ങുമ്പോള്‍ ഈപിള്ളേരുടെ മുഖമാണ് മനസില്‍ വരുന്നത്. അവരെ അതേ പേരില്‍ കഥാപാത്രങ്ങളാക്കാന്‍ തീരുമാനിച്ചു. ഒറ്റ കോളം കാര്‍ട്ടൂണ്‍ തയ്യാറാക്കി ഫാ. ജോസഫിനെ ഏല്‍പ്പിച്ചു. അച്ചന്‍ സഹപാഠിയായിരുന്ന സത്യദീപം എഡിറ്റര്‍ ഫാ. ജോസഫ് തോലയ്ക്കാട്ടിലിനു അയച്ചു കൊടുത്തു. രണ്ടാഴ്ച കഴിഞ്ഞ് കാര്‍ട്ടൂണ്‍ അച്ചടിച്ചു വന്ന വാരിക അച്ചന്‍ കൊണ്ടു വന്നുകാണിച്ചു. സത്യദീപത്തില്‍ മൂന്നാലാഴ്ച കഴിഞ്ഞപ്പോള്‍ കാര്‍ട്ടൂണ്‍ നിര്‍ത്തി. ബ്ളോക്കു നിര്‍മ്മാണത്തിലെ സാമ്പത്തിക ചിലവ് കൂടുതലായിരുന്നതിലായിരുന്നു ഇത്. എങ്ങനെയെങ്കിലും വര തുടരണമെന്ന വാശിയായി.അപ്പോള്‍ മനോരമ ആഴ്ചപതിപ്പ് തുടങ്ങിയിട്ടു രണ്ടാഴ്ച ആയതേയുളളു. ബോബനും മോളിയും ഒറ്റാലില്‍ കോഴിക്കുഞ്ഞിനെ വളര്‍ത്തുന്ന വിഷയത്തെക്കുറിച്ചു കാര്‍ട്ടൂണ്‍ തയ്യാറാക്കി. ഒറ്റാലിനു മുകളില്‍ വയ്ക്കാനുള്ള കല്ല് എടുക്കാന്‍ പോയ സമയത്ത് ഒറ്റാലിനുള്ളില്‍ കടന്ന പട്ടി കോഴിക്കുഞ്ഞുങ്ങളെ തിന്നു. പിറ്റേന്നു തീറ്റ കൊടുക്കാന്‍ ഒറ്റാല്‍ മാറ്റിയപ്പോള്‍ പട്ടിയും എല്ലുകളും മാത്രം. അരപേജില്‍ തയ്യാറാക്കിയ ഈ കാര്‍ട്ടൂണ്‍ മനോരമയ്ക്ക് അയച്ചു കൊടുത്തു. സ്റാമ്പൊട്ടിച്ച കവര്‍ വച്ചിരുന്നതിനാല്‍ തിരിച്ചു കിട്ടി. പിന്നെ മാതൃഭൂമിക്കയച്ചു. അതു സംബന്ധിച്ചു അവര്‍ മറുപടി പോലും അയച്ചില്ല. അതോടെനിരാശയായി. ഈ പണി പറ്റിയതല്ലെന്നു കരുതി വര അവസാനിപ്പിച്ചു.
? മനോരമയില്‍ എന്നു മുതലാണ് വരയ്ക്കാന്‍ തുടങ്ങിയത്.
* വര നിര്‍ത്തിയതോടെ കൃഷി പണിയിലേയ്ക്കു കടന്നു. വിളവെടുപ്പിനു മുമ്പ് മഴയും കാറ്റും വന്നും കൃഷി നശിച്ചു. നഷ്ടപരിഹാരത്തിനായി ആലപ്പുഴ പുഞ്ച കൃഷി ഓഫീസില്‍ പോയി. അവിടെ എത്തിയപ്പോള്‍ ഓഫിസര്‍ സ്ഥലത്തില്ല. കുറച്ചു കഴിഞ്ഞു അതു വഴി വന്ന ഒരു നാട്ടുകാരന്‍ എന്നെ കണ്ടപ്പോള്‍ തന്റെ വരയും ചെരയും എന്തായെന്ന് ചോദിച്ചു. അതോടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കാത്ത പത്രക്കാര്‍ക്കെതിരെ ഞാന്‍ ഉച്ചത്തില്‍ അതുമിതും പറഞ്ഞു. ഇതു കേട്ട് സമീപത്തെ മരച്ചുവട്ടില്‍ വിശ്രമിക്കുകയായിരുന്ന മാന്യനായ ഒരാള്‍ അടുത്തു വന്നു കാര്യമന്വേഷിച്ചു. ഞാന്‍ കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം 'വര്‍ഗീസ് കളത്തില്‍, എഡിറ്റര്‍, മനോരമ, കോട്ടയം' എന്ന വിലാസത്തില്‍ കാര്‍ട്ടൂണ്‍ അയ്ക്കാന്‍ പറഞ്ഞു. അതു പറയാന്‍ നിങ്ങളാരാ എന്നു ചോദിച്ചപ്പോള്‍ "people call me vargheese kalathil "എന്ന മറുപടിയാണ് കിട്ടിയത്.സാഹിത്യകാരന്‍ കൂടിയായ പുഞ്ചകൃഷി ഓഫിസറെ കാണാന്‍ എത്തിയാതായിരുന്നു വര്‍ഗ്ഗീസ് കളത്തില്‍ എന്ന് ഏറെ നാളുകള്‍ക്കു ശേഷമാണ് ഞാന്‍ അറിഞ്ഞത്. വീട്ടില്‍ ചെന്ന് ഒരു കാര്‍ട്ടൂണ്‍ തയ്യാറാക്കി അയച്ചു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ മനോരമയില്‍ അച്ചടിച്ചു വന്നു.
? മനോരമയുമായി കേസുണ്ടാകാനുള്ള കാരണം.
* മനോരമയില്‍ 30 വര്‍ഷം ഞാന്‍ വരച്ച കാര്‍ട്ടൂണുകള്‍ ചേര്‍ത്തു പുസ്തകമാക്കിയതുമായി ബന്ധപ്പെട്ടായിരുന്നു കേസിന്റെ തുടക്കം. ബോബനും മോളിയും പുസ്തകമായി ഇറക്കുന്നത് സംബന്ധിച്ചു മനോരമ ജീവനക്കാരനായ ഞാന്‍മനോരമ ചീഫ് എഡിറ്ററോടു പറഞ്ഞു. മനോരമ അതിനു പരസ്യവും നല്‍കി. നാലഞ്ചു ലക്കം പുറത്തു വന്നപ്പോള്‍ മനോരമ പ്രതീക്ഷിക്കാത്ത ഒരു കാര്യം സംഭവിച്ചു. രണ്ടര ലക്ഷം കോപ്പി ഉണ്ടായിരുന്ന ബാലരമയുടെ സര്‍ക്കുലേഷന്‍ ഒന്നേ മുക്കാല്‍ ലക്ഷമായി കുറഞ്ഞു. ഒരു ലക്ഷം കോപ്പി ഇറക്കുന്ന ബോബനും മോളിയും കാരണമാണ് സര്‍ക്കുലേഷന്‍ കുറഞ്ഞതെന്നു അവര്‍ക്കു മനസ്സിലായി. അതോടെ ബോബനും മോളിയും ഏറ്റെടുക്കാന്‍ മനോരമ സമ്മര്‍ദ്ദം ചെലുത്തി. പക്ഷേ, ഞാന്‍ തയ്യാറായില്ല.
? മനോരമ നേരത്തെ ബോബനും മോളിയും പുസ്തകമാക്കിയിട്ടുണ്ടല്ലോ.
* കഥാപാത്രസൃഷ്ടാവായ എന്നോടു പറയുക പോലും ചെയ്യാതെ ആയിരുന്നു അത്. ഒറ്റ ദിവസം കൊണ്ട് ഒരു ലക്ഷം കോപ്പിയാണ് വിറ്റു തീര്‍ന്നത്. എറണാകുളത്ത് നടന്ന പ്രകാശനചടങ്ങില്‍ നിന്നു പോലും എന്നെ ഒഴിവാക്കി.
? ബോബനും മോളിയിലെ മറ്റു കഥാപാത്രങ്ങളും ഏറെ ജനപ്രിയങ്ങളാണല്ലോ. അവരെ കണ്ടെത്തിയതെങ്ങനെയാണ്.
* ബോബനെയും മോളിയെയും വച്ചു കാര്‍ട്ടൂണ്‍ മുന്നോട്ടു കൊണ്ടുപോകുന്നതിന് പരിധിയുണ്ട്. പുറം ലോകവുമായി ബന്ധപ്പെടാന്‍ പറ്റുന്ന പ്രായത്തിലുള്ള കഥാപാത്രങ്ങളല്ലല്ലോ അവര്‍. പക്വതയുള്ള കഥാപാത്രങ്ങളല്ലാത്തതിനാല്‍സാമൂഹിക - രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയിക്കാനും ഒക്കില്ല. അങ്ങനെയാണ് മറ്റു കഥാപാത്രങ്ങളെ സൃഷ്ടിച്ചത്. പിള്ളേര്‍ കുരങ്ങുകളിപ്പിക്കുന്ന ഉപ്പായി മാപ്ളയാണ് അതില്‍ ഒന്ന്. കുറച്ചു വരച്ചു കഴിഞ്ഞപ്പോള്‍ പ്രായമായവരെ കുട്ടികള്‍ വിഡ്ഢിയാക്കുന്നതിലെ അനൌചിത്യം പറഞ്ഞു ആളുകള്‍ എഴുതി. തുടര്‍ന്നാണു അപ്പിഹിപ്പിയെ രംഗത്തു കൊണ്ടുവന്നത്. അതു മലയാളികള്‍ സ്വീകരിച്ചു. മറ്റൊരു കഥാപാത്രമായ ചേട്ടന് ഇട്ടുണ്ണന്‍ എന്നായിരുന്നു പേര്. ഇതേ പേരില്‍ ഒരാള്‍ ഞങ്ങളുടെ നാട്ടില്‍ ഉണ്ടായിരുന്നു. ഭര്‍ത്താവിന്റെ പേരില്‍ കാര്‍ട്ടൂണ്‍ വരയ്ക്കുന്നതറിഞ്ഞ് അയാളുടെ ഭാര്യ വീട്ടില്‍ ബഹളം വയ്ക്കുകയും അമ്മയോടു പരാതി പറയുകയും ചെയ്തു. തുടര്‍ന്നാണ് പേര് ഉപേക്ഷിച്ച് ചേട്ടനെന്നാക്കി. എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥാപാത്രവും ഇതുതന്നെയാണ്.
? കാര്‍ട്ടൂണ്‍ രചനയില്‍ ആശയം എവിടെ നിന്നാണ് കിട്ടുന്നത്.
* ഏറെ ബുദ്ധിമുട്ടുള്ളതും ഇതു തന്നെയാണ്. ആളുകളുമായുള്ള സംസാരത്തിനിടയിലും യാത്രയിലും ഒക്കെ കിട്ടും. കിട്ടിയാല്‍ തന്നെ കുറഞ്ഞ വാക്കുകളില്‍ ആളുകള്‍ക്കു മനസ്സിലാകുന്ന രീതിയില്‍ അവതരിപ്പിക്കണം. ഇതൊരു ഭാരിച്ച പണിയാണ്. കെ. പി. സി. സി. അക്രമവുമായി ബന്ധപ്പെട്ട് ഒരാശയം ട്രെയിന്‍ യാത്രക്കിടെയാണ് വീണു കിട്ടിയത്. ഉണ്ണിത്താനെ മുരളി തല്ലിച്ചു. തല്ലിച്ചവരെ കൊണ്ട് ഉണ്ണിത്താന് മുരളിയെ തല്ലിക്കാം. അതിന് മുരളി കൊടുത്തതിലും ഒരു രൂപാ കൂടുതല്‍ കൊടുത്താല്‍ മതിയെന്നു സംഭാഷണത്തിനിടെ ഒരാള്‍ പറഞ്ഞത് ഞാന്‍ കാര്‍ട്ടൂണിന് വിഷയമാക്കി.കാര്‍ട്ടൂണിനു വിഷയമായ ഒരു സംഭവം കൂടി പറയാം. വീടിനടുത്തു നടന്നതാണ്. മരിച്ചു പോയ അപ്പന്റെ പേരിലുള്ള ഒരു പാസ്ബുക്ക് തട്ടിന്‍പുറത്തു കിടന്ന് മകനു കിട്ടി. അതില്‍ 1,36,000 രൂപാ ഉണ്ടായിരുന്നു. അമ്മയെ വിവരമറിയിച്ചു. അമ്മ മറ്റു മക്കളെക്കൂടി വിവരമറിയിച്ചു. വീതത്തിനായി മറ്റുമക്കള്‍ ബഹളമായി. ബാങ്കില്‍ ചെന്നപ്പോള്‍ 20 വര്‍ഷം പഴക്കമുള്ള അകൌണ്ടാണ്. അത് ക്ളിയര്‍ ചെയ്യാന്‍ തിരുവനന്തപുരത്ത് ഹെഡ് ഓഫീസില്‍ പോകണം. കാര്‍ പിടിച്ചു എത്തി അന്വേഷിച്ചപ്പോള്‍ ബാങ്കില്‍ ബാക്കി 15 രൂപാ മാത്രമാണുണ്ടായിരുന്നത്. പണം പിന്‍വലിച്ചപ്പോള്‍ പാസ്ബുക്കില്‍ രേഖ പ്പടുത്തിയിരുന്നില്ല. ഈ സംഭവം നല്ലൊരു കാര്‍ട്ടൂണിന് ഞാന്‍ വിഷയമാക്കി.
? കാര്‍ട്ടൂണിന് വിഷയമാക്കിയ മറക്കാനാവാത്ത ഏതെങ്കിലും സംഭവം ഉണ്ടായിട്ടുണ്ടോ.
* എന്റെ ബന്ധത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയുടെ ജോലിക്കാര്യം സംബന്ധിച്ചായിരുന്നു അത്. പാലായുടെ പ്രഥമ ബിഷപ്പായിരുന്ന മാര്‍ സെബാസ്റ്യന്‍ വയലില്‍ തിരുമേനിയുടെ ബന്ധു കൂടിയായിരുന്നു ഈ പെണ്‍കുട്ടി. പുരോഹിതര്‍ നടത്തുന്ന ഒരു കോളേജില്‍ ജോലിക്കായി അഞ്ചു ലക്ഷം രൂപാ നല്‍കിയിരുന്നു. കുറച്ചുനാള്‍ കഴിഞ്ഞ് പുരോഹിതര്‍പെണ്‍കുട്ടിയെ വിളിപ്പിച്ചു. ജോലി നല്‍കാനായിരിക്കുമെന്നു കരുതി ചെന്നപ്പോള്‍ രൂപാ തിരികെ നല്‍കി. മറ്റൊരാള്‍ ഏഴു ലക്ഷം തന്നതിനാല്‍ അയാള്‍ക്കു ജോലി കൊടുക്കുകയാണെന്നു പറഞ്ഞു. ഈ വിവരം ഞാന്‍ അറിഞ്ഞപ്പോള്‍ അതുമായി ബന്ധപ്പെടുത്തി പുരോഹിതര്‍ക്കെതിരെ ഒരു കാര്‍ട്ടൂണ്‍ തയ്യാറാക്കി. ഇതിനെതിരേ ഒട്ടേറെ പ്രതിക്ഷേധം ഉണ്ടായെങ്കിലും നിരവധി ആളുകള്‍ കാര്‍ട്ടൂണിനെ അഭിനന്ദിച്ചു കൊണ്ട് കത്തയക്കുകയുണ്ടായി.
---------------------------------------------------------------------------------


ഗോപികാവസന്തം



ഗോപികയുമായി അഭിമുഖം - എബി ജെ ജോസ്





തെലുങ്കിലും തമിഴിലും വിജയക്കൊടി പാറിച്ച ഗോപിക ഇപ്പോള്‍ മാതൃഭാഷയായ മലയാളത്തിലും മുന്‍നിര നായികാനടിമാരിലൊരാളായി ഉയര്‍ന്നു കഴിഞ്ഞു। തുളസീദാസിന്റെ 'പ്രണയമണിത്തൂവല്‍' എന്ന ചിത്രത്തിലൂടെയാണ് ഗോപിക ചലചിത്രലോകത്ത് അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റ ചിത്രം പരാ യമായിരുന്നുവെങ്കിലും തമിഴിലൂടെ ഗോപികയുടെ ഭാഗ്യജാതകം തെളിഞ്ഞു. ചേരന്‍ സംവിധാനം ചെയ്ത 'ഓട്ടോഗ്രാഫാ'ണ് ഗോപികയുടെ സിനിമാജാതകം മാറ്റിക്കുറിച്ചത്. ഓട്ടോഗ്രാഫിലൂടെ ഗോപിക തമിഴകത്തിന്റെ മനം കവര്‍ന്നു.


തമിഴില്‍ തിളങ്ങാനായത് ദൈവാനുഗ്രഹം കൊണ്ടു മാത്രമാണ്। തമിഴില്‍ നിന്ന് ലഭിച്ച പ്രശസ്തി മൂലം മലയാളത്തിലും നിരവധി ചിത്രങ്ങള്‍ ലഭിച്ചു'' ഗോപിക പറയുന്നു. ഓട്ടോഗ്രാഫ് റിലീസ് ചെയ്ത് അധികം വൈകാതെ ജയരാജിന്റെ 'ഫോര്‍ ദ പീപ്പിളി'ന്റെ റീമേക്ക് 'ഫോര്‍ സ്റുഡന്റ ്സ്' പുറത്തിറങ്ങിയത് ഗോപികയ്ക്ക് അനുഗ്രഹമായി. ഓട്ടോഗ്രാഫിലെ ദുഃഖപുത്രി ഫോര്‍ സ്റുഡന്‍സില്‍ ആടിപാടുന്നത് തമിഴകം നെഞ്ചിലേറ്റി.ഓട്ടോഗ്രാഫില്‍ ദു:ഖപുത്രി, ഫോര്‍ സ്റുഡന്റ ്സില്‍ കൌമാരക്കാരിയായ പ്രണയിനി, കനാകണ്ടേ നില്‍ റൊമാന്റിക് നായിക, പൊന്നിയിന്‍ ശെല്‍വനില്‍ കോമഡി സ്പര്‍ശമുള്ള കഥാപാത്രം. തമിഴില്‍ ചിലമ്പരശന്‍ നായികയായ തൊട്ടി ജയയും ഹിറ്റായി.


കനാസിന ലോ (കന്നട), നാനാ ഓട്ടോഗ്രാഫ് (തെലുങ്ക്) എന്നീ ചിത്രങ്ങളും വന്‍ വിജയമായി। മലയാ ളവും ഗോപികയെ തിരിച്ചറിഞ്ഞു. മമ്മൂട്ടി ചിത്രമായ നേരറിയാന്‍ സി.ബി.ഐയിലും ദിലീപ് ചിത്രമായചാന്തുപൊട്ടിലും ഗോപിക നായികയായി.


? നായികമാരില്‍ ഗോപികയാണല്ലോ ഇപ്പോള്‍ താരം* ആദ്യചിത്രം 'പ്രണയമണിത്തൂവല്‍' വിജയിച്ചില്ല। തുടര്‍ന്ന് അഭിനയിച്ച 'ആരാദ്യം പറയും' ഇറങ്ങിയി ല്ല. അന്ന് വല്ലാതെ വിഷമിച്ചു. അഭിനയം നിര്‍ത്തിയാലോ എന്ന് ചിന്തിച്ചതാണ്. ഇപ്പോള്‍ ദാ നാലു പടങ്ങള്‍ ഹിറ്റ്. ചാന്തുപൊട്ട്, നേരറിയാന്‍ സി.ബി.ഐ., തമിഴില്‍ തൊട്ടിജയ, പൊന്നിയിന്‍ ശെല്‍വന്‍... എല്ലാം ഭാഗ്യത്തിന്റെ കളികള്‍. കഷ്ടപ്പെട്ടാല്‍ ഫലം ദൈവം ബോണസായി തരും, ഇല്ലേ?


? നായികമാരെല്ലാം തമിഴിലേയ്ക്ക് കൂട്ടയോട്ടമാണല്ലോ* എനിക്ക് നല്ല കഥാപാത്രങ്ങള്‍ ആദ്യം വന്നത് തമിഴില്‍ നിന്നാണ്। അതു വിജയിക്കുകയും ചെയ്തു പണവും പ്രശസ്തിയും ആരാധകരും കൂടുതലുണ്ട് എന്നതു ശരിയാണ്.


? റോളുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കുക* എല്ലാതരം ക്യാരക്ടറും ചെയ്യില്ല। ഫോര്‍ ദ പീപ്പിള്‍ കഴിഞ്ഞ് ഒരുപാട് സിനിമകളിലേയ്ക്ക് ക്ഷണം വന്നു. എല്ലാം ലജ്ജാവതി പോലെ ഡാന്‍സ് രംഗങ്ങള്‍. ഒരു പാട്ട് ഭാഗ്യത്തിന് ഹിറ്റായെന്നു കരുതി എല്ലാ സിനിമയിലും അങ്ങനെ അഭിനയിക്കാനാവില്ലല്ലോ. ഇനി അത്തരം റോള്‍ ചെയ്യില്ലെന്നു ഞാന്‍ പറഞ്ഞു.


? എങ്കിലും ഗ്ളാമറസാവാതെ തമിഴില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റില്ലല്ലോ* എന്ന് ആരു പറഞ്ഞു? ഗ്ളാമര്‍ ഇല്ലാത്ത ഓട്ടോഗ്രാഫ് വന്‍ ഹിറ്റായില്ലേ। ശരീരപ്രദര്‍ശനത്തിന് ഞാനില്ല. ഷൂട്ടിംഗില്‍ ഏതെല്ലാം ഡ്രസ്സുകളാണ് ഞാന്‍ ഇടേണ്ടതെന്ന് ചോദിച്ചു വെക്കാറുണ്ട്. ഡ്രസ്സില്‍ കുഴപ്പമില്ലെങ്കില്‍ എങ്ങനെ ക്യാമറ വെച്ചാലും മോശം തോന്നത്തില്ല.


? പക്ഷേ, 'കനാകണ്ടേനി'ല്‍ എന്താണ് സംഭവിച്ചത്* ഒരു നൃത്തരംഗത്തിനിടെയാണ് ആ ചിത്രങ്ങള്‍ എടുത്തത്। കൈ പൊന്തിച്ച് ഡാന്‍സ് ചെയ്യുമ്പോള്‍ തുണി അല്‍പം മാറാം. സിനിമയില്‍ അതൊന്നും അത്ര അറിയില്ല. പക്ഷേ, ഡിജിറ്റല്‍ സ്റില്‍ ഫോട്ടോയി ല്‍ എല്ലാം പതിയും. ആ പടങ്ങള്‍ പോസ്ററായത് കണ്ട് ഞാന്‍ ഞെട്ടിപ്പോയി. ഒരുപാട് വിഷമം തോന്നി. അവര്‍ സിനിമയുടെ വിജയമാണ് നോക്കിയത്. ആളുകള്‍ പറഞ്ഞു പറഞ്ഞ് അതങ്ങ് തീര്‍ന്നു. അശ്ളീലമില്ലാത്ത പടമായിരുന്നു അത്. ഗോസിപ്പ് സിനിമയുടെ കൂടപ്പിറപ്പാണ്. അതൊന്നും മനസ്സില്‍ കൊണ്ടുനടക്കാറില്ല.


? ഓട്ടോഗ്രാഫായിരുന്നില്ലേ വഴിത്തിരിവായത്* ആ സിനിമ ചെയ്യുമ്പോള്‍ എനിക്ക് തമിഴ് പേരിനുപോലും അറിയില്ല। ലയാളിക്കുട്ടിയുടെ റോളായ തുകൊണ്ട് ഞാന്‍ തമിഴ് ഡയലോഗ് പറയേണ്ടതില്ല. തല്‍ക്കാലം രക്ഷപ്പെട്ടെന്നു കരുതി ആശ്വസിച്ചെ ങ്കിലും വേറൊരു പ്രശ്നം തലപൊക്കി. സെറ്റില്‍ സഹപ്രവര്‍ത്തകരുമായി ആശയവിനിമയം ചെയ്യാന്‍ പോലും അറിയില്ല. ഡയറക്ടര്‍ പറഞ്ഞു. ഗോപികാ, നീ മാറിയിരുന്ന് എല്ലാവരുമായി സംസാരിച്ച് ഭാഷ പഠിക്ക്. വേറെയും പടങ്ങള്‍ ചെയ്യേണ്ടതല്ലേ? ആ പടത്തില്‍ തമിഴ് ഡയലോഗ് പറയേണ്ടി വന്നാല്‍നീയെന്തു ചെയ്യും. അങ്ങനെ വഴക്കുകേട്ട് ഞാന്‍ ഭാഷ പഠിച്ചു. അഭിനയം സീരിയസായി എടുത്തതും ആ സിനിമയ്ക്കു ശേഷമാണ്.


? മലയാളത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ ഏറെക്കാലം കാത്തിരിക്കേണ്ടി വന്നല്ലോ* ആദ്യ ചിത്രമായ "പ്രണയമണിത്തൂവല്‍'' പരാജയപ്പെട്ടതോടെ ആരും എന്നെ വിളിക്കാതെയായി। ഓട്ടോഗ്രാഫിന്റെ സ്റില്‍സ് കണ്ടാണ് ഫോര്‍ ദ പീപ്പിളിലേയ്ക്ക് വിളിക്കുന്നത്. ആ സിനിമയില്‍ എനിക്കു രണ്ടു പാട്ടും രണ്ടു സീനും മാത്രമേയുള്ളു. അതാവാം പടം ഹിറ്റായിട്ടും എനിക്കു തിരക്കുണ്ടായില്ല. തമിഴിലും തെലുങ്കിലും തിരക്കേറിയതോടെ ഇവിടെ നിന്നും ഒരുപാട് ഓഫറുകള്‍ വന്നു. വേഷം, ചാന്തുപൊട്ട്, നേരറിയാന്‍ സിബിഐ, ദി ടൈഗര്‍... എല്ലാം സൂപ്പര്‍സ്റാര്‍ ചിത്രങ്ങളിലെ നായികാവേഷം.


? ചാന്തുപൊട്ടില്‍ വ്യത്യസ്തവേഷമാണല്ലോ* അതെ। കടലോരത്ത് താമസിക്കുന്ന പെണ്‍കുട്ടി. എനിക്കു തീര്‍ത്തും അപരിചിതമായ അന്തരീ ക്ഷം. ഷീലാമ്മയുടെയൊക്കെ അഭിമുഖങ്ങളില്‍ വായിച്ചിട്ടുണ്ട്. ഇത്തരം റോളുകള്‍ക്കായി അവര്‍ കടപ്പുറ ത്ത വീടുകളില്‍ ചെന്നു താമസിച്ച് ആളുകളെ നിരീക്ഷിച്ച് അവരുടെ രീതികള്‍ പരീക്ഷിച്ചതും മറ്റും. അങ്ങനെയൊക്കെ ചെയ്യണമെന്ന് എനിക്കും മോഹമുണ്ടായിരുന്നു. പക്ഷേ ഷൂട്ടിംഗിന്റെ രണ്ടാഴ്ച മുമ്പാണ് ചാന്തുപൊട്ടിന്റെ കഥ കേള്‍ക്കുന്നത്. അതുകൊണ്ട് തയ്യാറെടുപ്പുകള്‍ക്കൊന്നും സമയം കിട്ടിയില്ല. പകരംകടല്‍ പശ്ചാത്തലമായി വന്ന പഴയ രണ്ടു സിനിമകളുടെ സിഡി എടുത്തുകണ്ടു. ആ കഥാപാത്രങ്ങളെ അനുകരിക്കാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സത്യത്തില്‍ സ്വന്തം ഭാവനയില്‍ നിന്നാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്.


? സിനിമയില്‍ നിന്ന് ഒരുപാട് പണം കിട്ടുന്നുണ്ടാവുമല്ലോ* അത് ഈ തൊഴിലിന്റെ പ്രത്യേകതയാണ്। സിനിമയുടെ സ്ഥാനത്ത് ഒരു നഴ്സോ അധ്യാപികയോ ആയിരുന്നെങ്കില്‍ ഇതിന്റെ നൂറിലൊന്ന് കിട്ടുമായിരുന്നോ? നന്ദി പറയേണ്ടത് എന്നെ ഇതിലെക്കെ ത്തിച്ച ഈശ്വരനോടാണ്. എയര്‍ ഹോസ്റസാവാനാഗ്രഹിച്ചയാളാണ് ഞാന്‍. ഒടുവില്‍ വന്നുപെട്ടത് സിനിമയില്‍. ജീവിതത്തില്‍ ഒന്നും നാം ആഗ്രഹിക്കുന്നതുപോലെയാവില്ല സംഭവിക്കുന്നത്.എന്റെ ഡാഡി കൈക്കുഞ്ഞായിരുന്നപ്പോള്‍ വല്യപ്പച്ചന്‍ മരിച്ചുപോയി. വല്യമ്മച്ചി വളരെ കഷ്ടപ്പെ ട്ടാണ് ഡാഡിയെ വളര്‍ത്തിയത്. ഇരുപതാം വയസില്‍ കുടുംബം നോക്കാനായി ഡാഡി ഗള്‍ഫിലേക്കുപേ ായി. പതിനെട്ടുവര്‍ഷം അവിടെ ജോലി ചെയ്തു.വിവാഹം കഴിച്ച് കുട്ടികളായശേഷം ഞങ്ങളെ പിരിഞ്ഞു നില്‍ക്കാന്‍ ഡാഡിക്ക് വിഷമം. ഇനി കുടും ബത്തോടൊപ്പം നാട്ടില്‍ കഴിയാമെന്ന് കരുതി ഗള്‍ഫിലെ ജോലി വിട്ടു.നാട്ടില്‍ വന്ന് ചെയ്ത ബിസിനസുകളെല്ലാം പൊളിഞ്ഞു. ഒത്തിരി പണം നഷ്ടമായി. ഒടുവില്‍ വാളയാ റില്‍ ഒരു ഹോട്ടല്‍ നടത്തി നോക്കി. അവിടെ ഞാനും അനിയത്തി ഗ്ളിനിയും അമ്മയുമൊക്കെ പാചക ക്കാരായിട്ടുണ്ട്.ജീവിതത്തിന്റെ ഉയര്‍ച്ച താഴ്ചകളിലൂടെ പലതവണ കടന്നുപോയതുകൊണ്ടാവാം പണം ഞങ്ങളെ പ്രലോ ഭിപ്പിക്കാറില്ല. മനസിന്റെ സന്തോഷവും സമാധാനവുമാണ് പ്രധാനമെന്ന് ഡാഡി എപ്പോഴും പറയും.


? വീട്ടുകാരുമായി പല നടികളും തര്‍ക്കത്തിലാണ്, പണത്തെപ്പറ്റി...* എന്റെ കുടുംബമാണ് എനിക്കെല്ലാം। ഡാഡിയും മമ്മിയും അനിയത്തി ഗ്ളിനിയുമാണ് എന്റെ ഏറ്റവും വലിയ കൂട്ടുകാര്‍. സിനിമയെപ്പറ്റിയും അതിലുണ്ടാവാനിടയുള്ള പ്രശ് നങ്ങളെപ്പറ്റിയും ഡാഡി എന്നോടു പറഞ്ഞിട്ടുണ്ട്. ഞാനത് മറന്നിട്ടില്ല.(ഗോപികയുടെ അച്ഛന്‍ കുറെ വര്‍ഷം മുമ്പ് ഗള്‍ഫിലായിരുന്നു; കമ്പനി എക്സിക്യുട്ടീവായി. അമ്മ ടെസ്സി വീട്ടമ്മ. അനിയത്തി ഗ്ളിനി ഡിഗ്രി വിദ്യാര്‍ത്ഥിനി.) "ഞങ്ങള്‍ ഒരിക്കല്‍ ചെന്നൈയില്‍ പോയ പ്പാള്‍ ഗ്ളിനിയെ തെലുങ്കില്‍ അഭിനയിക്കാന്‍ ക്ഷണിച്ചതാണ്. അവള്‍ക്കത് ഇഷ്ടമല്ല.''


? ചിത്രങ്ങളില്‍ ശാലീനയായ ഒരു പെണ്‍കുട്ടി. വീട്ടിലെങ്ങനെയാണ് ഗോപിക* ആവറേജ് ഇടത്തരക്കാരി പെണ്‍കുട്ടി. ഫാഷനോട് അത്ര താല്പര്യമില്ല. ചുരിദാറാണ് പ്രിയം. പാട്ടുകള്‍ ഒരുപാട് ഇഷ്ടമാണ് 'കണ്ണാന്‍ തുമ്പി പോരാമോ', 'മഞ്ഞള്‍പ്രസാദവും' പോലെയുള്ളവ. അവയുടെ ഒരു കളക്ഷന്‍ വീട്ടിലുണ്ട്. ഇപ്പോള്‍ ഞാന്‍ ഡിഗ്രി സോഷ്യോളജിക്ക് പ്രൈവറ്റായി പഠിക്കുന്നുമു ണ്ട്, ഫൈനല്‍ ഇയര്‍. ?
സിനിമയോട് മാത്രമേയുള്ളോ പ്രണയം* പാട്ടു കേള്‍ക്കാനിഷ്ടമാണ്। പഴയ മെലഡീസിന്റെ വലിയൊരു കളക്ഷന്‍ തന്നെ കൈയ്യിലുണ്ട്. ഈയിടെ സണ്‍ ടി.വി.യിലെ ഉങ്കള്‍ ചോയ്സ് എന്ന പരിപാടിയില്‍ ഗസ്റായി പോയി. അവതാകര നിര്‍ബ ന്ധിച്ചിട്ട് രണ്ടു പാട്ടും പാടി. അതു കേട്ടിട്ട് എന്നെ ചീത്ത പറയാത്തവരില്ല. അത്ര ഗംഭീരമായിരുന്നു സ്വര മാധുര്യം. അതോടെ പാടുന്ന പരിപാടി നിര്‍ത്തി.


? സിനിമകളിലേതു പോലെ ഒരു മനോഹര പ്രണയം...* പ്രേമം നല്ലൊരു വികാരമാണ്। എനിക്ക് ഇതുവരെ പ്രേമബന്ധങ്ങളൊന്നും ഉണ്ടായിട്ടില്ല. അതി നുള്ള ഗട്ട്സ് എനിക്കില്ല. പ്രേമിച്ച് വീട്ടുകാരെ ധിക്കരിച്ച് വിവാഹം കഴിക്കാനൊന്നും ഞാനില്ല.


? നെറ്റിയില്‍ ഒരു പാട് കാണുന്നുണ്ടല്ലോ* മൂന്നാം വയസില്‍ സ്റെപ്പില്‍ നിന്നും വീണ് പൊട്ടിയതാണ്। ഒരുപാട് ചോര വന്നൂന്ന് വല്യമ്മച്ചി പറഞ്ഞു കേട്ടിട്ടുണ്ട്. ഞാനാ സംഭവം ഓര്‍ക്കുന്നതേയില്ല. ഇപ്പോഴും ആ വീഴ്ചയെപ്പറ്റി പറഞ്ഞ് പാവം വല്യമ്മച്ചി കരയും. ആ പാട് മറയ്ക്കാന്‍ കട്ടിയായി മേയ്ക്കപ്പിടേണ്ടി വരാറുണ്ട്. കോസ്മെറ്റിക് സര്‍ജറി ചെയ്ത് പാട് മായ്ക്കാന്‍ പലരും ഉപദേശിച്ചതാണ്. ഞാന്‍ പറഞ്ഞു, വേണ്ട. ഒരു പക്ഷെ ആ പാട് ഒരുഭാഗ്യമാണെങ്കിലോ? അല്ലെങ്കില്‍ നേട്ടങ്ങളില്‍ സ്വയം മറന്ന് അഹങ്കരിക്കാതിരിക്കാന്‍ ദൈവത്തിന്റെ ഒരു ഓര്‍മ്മപ്പെടുത്തലാവും ആ പാട്.



? അല്‍പ്പം തലക്കനമുള്ളതായി ചിലര്‍ പറയുന്നു* തെറ്റിദ്ധാരണയാണ്. ഞാനിപ്പോഴും പഴയ ഗേളി തന്നെ. ജീവിതരീതിയിലോ മനോഭാവത്തിലോഒരു മാറ്റവും വന്നിട്ടില്ല. ഒല്ലൂരില്‍ 12 വര്‍ഷം പഴക്കമുള്ള പഴയ വീട്ടില്‍ തന്നെയാണ് ഇപ്പോഴും താമസം.ഓരോ പുതിയ പടം ചെയ്യുമ്പോഴും ആദ്യ സിനിമ ചെയ്യുന്ന പേടിയും പരിഭ്രമമാണ്. കണ്ടുനില്‍ക്കുന്നവര്‍ക്ക് അതു ജാടയായി തോന്നാം.

--------------------------------------------------------


1 comment:

sunil said...

plz visit www.anweshanam.com